ആരാണു പി. സി. ജോര്‍ജ്?
കേരളത്തിന്റെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും, നേതൃത്വങ്ങളോടും, പ്രവര്‍ത്തനങ്ങളോടും ജനങ്ങള്‍ക്കുള്ള അമര്‍ഷത്തിന്റെയും വിപ്രതിപത്തിയുടെയും പശ്ചാത്തലത്തില്‍ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കു രാഷ്ട്രീയ വ്യക്തിത്വമാണ് പി. സി. ജോര്‍ജ്. കഴിഞ്ഞ നാലുപതിറ്റാണ്ടായി പൊതുരംഗത്തു നിറസാന്നിധ്യമായി നിലകൊള്ളുന്ന പി. സി. ജോര്‍ജ് ഇക്കഴിഞ്ഞ അസ്സെംബ്ളിതെരഞ്ഞെടുപ്പില്‍ നേടിയെടുത്ത വിജയം, 28000 വോട്ടുകളുടെ ഭൂരിപക്ഷം എന്നതിലുപരി, നിലവിലുള്ള രീതികളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ കേരളീയരെ പ്രേരിപ്പിക്കാന്‍ മാത്രം ശക്തമാണ്. ഇരു മുന്നണികള്‍ അവതരിപ്പിക്കുന്ന ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഈ സ്ഥാനാര്‍ത്ഥികള്‍ ആരൊന്നോ, എവിടെനിന്നു വരുന്നുവെന്നോ ജനങ്ങള്‍ അറിയേണ്ടതില്ല.
0 comments:
Post a Comment