കേരളം:
പതീറ്റാണ്ടുകൾ പിന്നിട്ടു, എന്നിട്ടും നമ്മൾ സമര പാതയിൽ തുടരണം എന്നതാണ് കൗതുകം.
അനുഗ്രഹീത പ്രകൃതിയും അതിനൊത്ത സാധ്യതകളും നമുക്ക് സർവ്വേശ്വരൻ കനിഞ്ഞു നൽകി.
പക്ഷെ, നമ്മൾ ഇപ്പോഴും വികസനത്തിനായി മുറവിളി കൂട്ടുന്നു. അഴിമതിക്കെതിരായി പോരാടുന്നു.
കൊലപാതകവും, അക്രമവും, ഗുണ്ടായിസവുമായി വരുന്നവരെ പേടിച്ചു കഴിയുന്നു.
പരസ്പര ബഹുമാനവും സാഹോദര്യവും, സ്നേഹവും കത്ത് സൂക്ഷിച്ച നമ്മൾ വർഗീയ വിപത്തിനെ എങ്ങനെ നേരിടണമെന്ന് ആലോചിച് തല പുകക്കുന്നു.
നമുക്കിടയിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം ഇപ്പോഴും തുടരുന്നു.
കാത്തിരിക്കാൻ നമുക്കിനി സമയമില്ല പുതു തലമുറയിലെ യുവാക്കളെ, യുവതികളെ നിങ്ങളിൽ നിന്നാവണം ഒരു പുതിയ കേരളപിറവി രൂപം കൊള്ളേണ്ടത്, അതിനായി മുന്നിട്ടിറങ്ങുക.

0 comments:
Post a Comment