അറുപത്
വര്ഷത്തിന്റെ
നിറവില്‍
എത്തി
നില്ക്കുന്ന
നമ്മുടെ
കേരളത്തിന്റെ
സാമൂഹികവും,
സാമ്പത്തികവും,
രാഷ്ട്രീയവുമായ
ഇന്നത്തെ
അവസ്ഥയെക്കുറിച്ച്
ഏതൊരു
കേരളീയനും
ഉണ്ടാകേണ്ട
ആശങ്കയും
അഭിപ്രായവും
പങ്കുവയ്ക്കുന്നതിന്
ഉചിതമായ
ഒരു
അവസരം
വേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ പോലെ തന്നെ ഭാഷാ അടിസ്ഥാനത്തില്‍
1956 നവംബര്‍
1-ാം തീയതി രൂപം കൊണ്ട ഈ തെക്കേ ഇന്ത്യന്‍ സംസ്ഥാനത്ത് ഇന്ന് 3 കോടി 34
ലക്ഷത്തില്പ്പരം ജനസംഖ്യയുണ്ട്. സാമൂഹിക നവോത്ഥാന കാലഘട്ടത്തില്‍ പുതുമയുടെ അന്തസത്ത ഉള്ക്കൊണ്ടു കൊണ്ട് ഒട്ടേറെ സാമൂഹിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ജന്മി കുടിയാന് വ്യവസ്ഥിതി നിയമം, ചാതുര്വര്ണ്യാധിഷ്ഠിതമായ ഉച്ച നീചത്വങ്ങളും, തൊട്ടുകൂടായ്മയും, ക്ഷേത്ര പ്രവേശനത്തിനുള്ള വിലക്കുകളും, ബഹുഭാര്യാത്വം, അടിച്ചമര്ത്തപ്പെട്ടതും, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതുമായ സ്ത്രീത്വം, സാമ്പത്തികവും തൊഴില്പരമായും ഉണ്ടായിരുന്ന ചൂഷണങ്ങള്‍ എന്നിവ പുരാതന കേരള ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ ആണ്.
വാസ്കോഡിഗാമയുടെ ആഗമനത്തോടു കൂടി തുടര്ന്നുവന്ന വൈദേശിക ശക്തികള്‍ കേരളത്തിന്റെ പൈതൃക സമ്പത്തായ നാണ്യവിളകളിലും, സുഗന്ധവ്യജ്ഞനങ്ങളിലും ഏറെ ആകൃഷ്ടരായിരുന്നു. ഡച്ചുകാരും, പോര്ട്ടുഗീസുകാരും, ഫ്രഞ്ചുകാരും, ഇംഗ്ലീഷുകാരും ഏതാനും യഹൂദന്മാരും കേരള സമൂഹത്തിലേക്ക് കടന്നു വന്നെങ്കിലും അവരില്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞിട്ടുള്ളത് പ്രധാനമായും ബ്രിട്ടീഷുകാര്ക്കായിരുന്നു.
തിരുവിതാംകൂറിലും കൊച്ചിയിലും, മലബാറിലും ആരംഭിച്ച കയര്‍, കശുവണ്ടി തുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍, തിരുവനന്തപുരം എയര്പോര്ട്ട്, പൊതുഗതാഗതത്തിന് ബസ് സര്വ്വീസ് എന്നിവ കേരളത്തിന് മുന്പ് തന്നെ ഉണ്ടായിരുന്നുവെന്നത് ചരിത്രം. കേരളത്തില്‍ വ്യാപകമായി ആരംഭിച്ച റബര്‍, തേയില, തേക്ക് കൃഷികളും ധാരാളം റോഡുകളും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും, ചികില്സാ സൗകര്യങ്ങളും കേരളപ്പിറവിക്ക് മുന്പെ ഇവിടെ ഉണ്ടായിരുന്നു എന്ന ചരിത്രസത്യം ഓര്മ്മിച്ചുകൊണ്ടു മാത്രമേ കേരളം ഇന്ന് എവിടെ എത്തിച്ചേര്ന്നു എന്ന സത്യസന്ധമായ വിലയിരുത്തല്‍ നടത്താനാവൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വളരെ മുന്പ് തന്നെ വികസനോന്മുഖമായി ചിന്തിച്ചു തുടങ്ങിയ കേരളം മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്യന്തം നിരാശാജനകമായ ഇന്നത്തെ സ്ഥിതി വിശേഷത്തില്‍ എങ്ങനെ എത്തി എന്നത് ഓരോ കേരളീയനെയും ഇരുത്തി ചിന്തിക്കുവാന്‍ പര്യാപ്തമാണ്. മറ്റ് സംസ്ഥാനങ്ങള്‍ ഏറിയ പങ്കും മുന്പോട്ട് കുതിച്ചപ്പോള്‍ കേരളം എങ്ങനെ ബഹുദൂരം പിറകോട്ട് പോയി എന്നത് കണ്ടെത്തേണ്ടതും ആവശ്യമായ പരിഹാരങ്ങള്‍ നടപ്പിലാക്കേണ്ടതും ഏറെ വൈകിയെങ്കിലും കേരളത്തിന്റെ ഷഷ്ട്യബ്ദിപൂര്ത്തിയില് ചെയ്തു തുടങ്ങേണ്ട രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പുനര്‍ നിര്‍മ്മാണ പ്രക്രിയയാണ്. എല്ലാ മാറ്റങ്ങളും വിശകലനം ചെയ്യുന്നത് ഏറെ സങ്കീര്‍ണ്ണമാകയാല്‍ പ്രധാനപ്പെട്ട മേഖലകളില്‍ മാത്രം ഒരു വിശകലനം നടത്താനുള്ള എളിയ ശ്രമം അഭിലക്ഷണീയമായിരിക്കുമെന്ന് കരുതുന്നു.
0 comments:
Post a Comment