കൊച്ചി: ജനപക്ഷം പാർട്ടി രൂപീകരിക്കുന്നതിന് മുമ്പേ ശക്തിപ്രകടനവുമായി പിസി ജോർജും ജനപക്ഷം പ്രവർത്തകരും. പാർട്ടി രൂപീകരിക്കുന്നതിന് മുമ്പേ ജനപക്ഷം നടത്തിയ സമരത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നീണ്ട നിരയാണ് അണി ചേർന്നത്.കോട്ടയം ജില്ലയിൽ ഹർത്താലായിരുന്നതൊന്നും പ്രവർത്തകരുടെ ഒഴുക്കിന് തടസ്സമായില്ല.
കേന്ദ്രസർക്കാരിന്‍റെ നോട്ട് അസാധുവാക്കലിനെതിരെ നടത്തിയ കറൻസി ആന്തോളൻ സമരമാണ് പിസയുടെ കരുത്ത് അറിയിച്ചത്.രാവിലെ 11 മണിയോടെ പിസി ജോർജ് എത്തിയതോടെ മഞ്ഞപ്പട പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ജനപക്ഷത്തിന്‍റെ ബനിയനും തൊപ്പിയും അണിഞ്ഞാണ് പ്രവർത്തകരിൽ ഭൂരിഭാഗവും എത്തിയത്.
പിസി പതിവ്ശൈലിയിൽ നരേന്ദ്രമോദിക്കെതിരെ പ്രസംഗം കൂടി തുടങ്ങിയതോടെ പ്രവർത്തകർ കയ്യടികളും ആർപ്പുവിളികളുമായി ചുറ്റും കൂടി. മക്കളെ കെട്ടിക്കാനായി സ്ഥലം വിറ്റ് പണം ബാങ്കിലിട്ടവരൊക്കെ കണ്ണീർ പൊഴിക്കുകയാണ്. നരേന്ദ്രമോദി സർക്കാരിന്‍റെ നോട്ട് അസാധുവാക്കൽ തികഞ്ഞ പരാജയമാണെന്നും അദേഹം പറഞ്ഞു. ഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് തടയുന്നതിടെ അത് വഴി വന്ന ഗുഡ്സ് ട്രയിന് വഴി ഒരുക്കി കൊടുക്കാനും പ്രവർത്തകരെ നിയന്ത്രിക്കാനും പൂഞ്ഞാർ ആശാൻ തന്നെ മുൻകൈ എടുത്തു.
സീനിയർ നേതാവ് ഭാസ്ക്കരപിള്ള , സക്കീർ ഹുസൈൻ യുവജനനേതാവ് ആന്‍റണി മാർട്ടി, ഷോൺ ജോർജ് തുടങ്ങിയവർ കറൻസി അന്തോളന് നേതൃത്വം നൽകി.

0 comments:
Post a Comment